അജ്ഞാത ഹെപ്പറ്റൈറ്റിസ്: കർശന നിരീക്ഷണവുമായി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 04/05/2022

കുവൈത്ത് സിറ്റി: ലോകാരോ​ഗ്യ സംഘടനയുടെ നിർദേശങ്ങൾ പ്രകാരം അജ്ഞാത ഹെപ്പറ്റൈറ്റിസ് പടരുന്ന വിഷയത്തിൽ നിരീക്ഷണം കടുപ്പിച്ച് ആരോ​ഗ്യ മന്ത്രാലയം. എന്തെങ്കിലും സംശയം തോന്നുന്ന തരത്തിൽ എവിടെയെങ്കിലും കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. 

കഴിഞ്ഞ ജനുവരി മുതൽ ഹെപ്പറ്റൈറ്റിസ് രോഗനിർണയം നടത്തിയതായി സംശയിക്കുന്ന കേസുകളുടെ പട്ടിക തയ്യാറാക്കി സാംക്രമിക രോഗ വകുപ്പിലേക്ക് അയക്കുന്നതുൾപ്പെടെ ആരോഗ്യ സൗകര്യങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനം മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News