കുവൈത്തികൾക്ക് ഈജിപ്ത് പ്രവേശന ഫീസ് ഏർപ്പെടുത്തിയോ? തിരിച്ചും ഈടാക്കണമെന്ന് എംപിമാർ

  • 04/05/2022

കുവൈത്ത് സിറ്റി: കുവൈത്തികൾക്ക് പ്രവേശിക്കുന്നതിന് ഈജിപ്ത് 25 ഡോളർ ഫീസ് ഏർപ്പെടുത്തിയെന്ന വാർത്ത ശരിയാണെങ്കിൽ വിദേശകാര്യ മന്ത്രാലയത്തോഡ്  നിരവധി കാര്യങ്ങൾ ചോദിക്കാനുണ്ടെന്ന് എംപി ഡോ. ഹമീദ് അൽ മാത്താർ. ഈ ഫീസ് ഏർപ്പെടുത്തിയതിനുള്ള കാരണവും തിരിച്ച് വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ എന്താണ് ചെയ്യാൻ പോകുന്നതെന്നും അറിയണം. കുവൈത്തിലേക്ക് വരുന്ന എല്ലാവർക്കും 25 ഡോളർ ഫീസ് ഏർപ്പെടുത്തണമെന്നാണ് തന്റെ നിർ‌ദേശമെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ടൂറിസം, കൊമേഴ്സൽ, വർക്ക് തുടങ്ങിയ എന്താവശ്യത്തിന് കുവൈത്തിലേക്ക് വന്നാലും ഫീസ് ഏർപ്പെടുത്തണമെന്നാണ് അൽ മാറ്റെർ പറയുന്നത്.

2022 മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വരുന്ന അറബ് രാജ്യങ്ങളിലെ പൗരന്മാരിൽ നിന്ന് 25 ഡോളർ പ്രവേശന ഫീസ് ഈടാക്കാനുള്ള ഈജിപ്തിന്റെ തീരുമാനത്തിന് മറുപടിയായി, രാജ്യത്ത് പ്രവേശിക്കുന്ന ഓരോ ഈജിപ്ഷ്യൻ പൗരനിൽ നിന്നും കുവൈത്ത് ഫീസ് വാങ്ങണമെന്ന് എംപി ബദർ അൽ-ഹുമൈദിയും  നിർദ്ദേശിച്ചു.

ഈജിപ്ഷ്യൻ പ്രദേശത്തേക്ക് പ്രവേശിക്കുമ്പോൾ കുവൈത്ത് പൗരന്മാരോട് ചെയ്യുന്ന പെരുമാറ്റത്തിന് സമാനമായി ഫീസ് ചുമത്തി പരസ്പര ബന്ധത്തിന്റെ തത്വം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നാണ് അൽ ഹമീദി ആവശ്യപ്പെട്ടിട്ടുള്ളത്. ഒട്ടും വൈകാതെ തന്നെ ഇത് നടപ്പിൽ വരുത്തണമെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News