കുവൈത്തിൽ നക്ഷത്രമഴ, മോഹിപ്പിക്കുന്ന പ്രാപഞ്ചിക പ്രതിഭാസത്തെക്കുറിച്ച് ജ്യോതിശാസ്ത്രജ്ഞൻ അൽ സദൂൻ

  • 04/05/2022

കുവൈത്ത് സിറ്റി: ഇറ്റ ഉൽക്കകൾ ഈ മെയ് ആറാം തീയതി അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നും കുവൈത്തിന്റെ ആകാശത്ത് അത് ദൃശ്യമാകുമെന്നും ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അദെൽ അൽ സദൂൻ പറഞ്ഞു. അഖ്വാരിയസിൽ നിന്നുള്ള ഉൾക്കകളാണ് ഇറ്റ. അതുകൊണ്ട് തന്നെ ഇറ്റ അഖ്വാരിയസ് (Eta Aquarians) എന്നാണ് അത് വിളിക്കപ്പെടുന്നത്. ഏപ്രിൽ 19 മുതൽ മെയ് 28 വരെയാണ് ഇറ്റ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ ആരംഭിച്ചത്. 76 വർഷം കൂടുമ്പോൾ സൂര്യനെ ചുറ്റുന്ന ഹാലിയുടെ ധൂമകേതു വിട്ടുപോയ പൊടിയും വളരെ ചെറിയ പാറകളുമാണ് ഈ ഉൽക്കകളെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാൽ എല്ലാ വർഷവും മെയ് 5, 6 തീയതികളിലാണ് ഉൽക്കകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തുന്നത്. ഉൽക്കകളുടെ എണ്ണം മണിക്കൂറിൽ 30 മുതൽ 60 വരെ ഉൽക്കകൾ വരുമെന്നും  അദെൽ അൽ സദൂൻ വ്യക്തമാക്കി. പുലർച്ചെ രണ്ട് മുതൽ നേരം വെളുക്കുന്നത് വരെയാണ് ഏറ്റവും മികച്ച രീതിയിൽ ഇത് ദർശിക്കാനാവുക. തെക്കുകിഴക്ക് ദിശയിലാണ് അതിന്റെ സ്ഥാനമെന്നും ജ്യോതിശാസ്ത്രജ്ഞനായ അൽ സദൂൻ  അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News