രോ​ഗികൾക്ക് ആവശ്യമായ തലയിണകൾ ഇല്ല; പ്രചാരണം തള്ളി മുബാറക് ആശുപത്രി അധികൃതർ

  • 05/05/2022

കുവൈത്ത് സിറ്റി: രോ​ഗികൾക്ക് ആവശ്യമായ തലയിണകൾ ഇല്ലെന്നുള്ളത് വ്യാജ പ്രചാരണമാണെന്ന് മുബാറക് ആശുപത്രി അധികൃതർ അറിയിച്ചു. തലയിണകൾ ഇല്ലാത്തതിനാൽ രോ​ഗികളിൽ നിന്ന് അവ വാങ്ങുന്നതിനുള്ള അഭ്യർത്ഥന എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സത്യമല്ലെന്നാണ് വാർത്താ കുറിപ്പിലൂടെ ആശുപത്രി അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയിരിക്കുന്നത്. വെയർ ഹൗസിൽ ആവശ്യമയ തരത്തിൽ തലയിണകൾ ഉണ്ടെന്നും രോ​ഗികൾക്ക് ആവശ്യമായ സുരക്ഷയും സൗകര്യം ഒരുക്കുന്നതിനുള്ള ഒരു വസ്തുവിനും ക്ഷാമമില്ലെന്നും അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News