കുവൈത്തിൽ കരിഞ്ചന്ത സജീവം? വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് വാണിജ്യ മന്ത്രാലയം

  • 05/05/2022

കുവൈത്ത് സിറ്റി: ചില ഉത്പന്നങ്ങൾ മാത്രം വലിയ തോതിൽ വിറ്റഴിക്കപ്പെടുന്ന രീതി നിരീക്ഷിച്ച് വാണിജ്യ മന്ത്രാലയം. പ്രത്യേകിച്ച് വിവിധ ഫുഡ് ഔട്ട്‍ലെറ്റുകളിൽ നിന്നായി ഭക്ഷ്യ എണ്ണയാണ് കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. ഈ ഉത്പന്നം പുഴ്ത്തിവയ്ക്കുക എന്ന ഉദ്ദേശത്തോതോടെയാണ് വലിയ തോതിൽ വാങ്ങിക്കൂട്ടുന്നതെന്ന സംശങ്ങളാണ് ഇതോടെ ഉയർന്നിരിക്കുന്നത്. ചില പ്രധാന ചരക്കുകളുടെ കഴിഞ്ഞ കാലത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് വലിയ വ്യത്യാസമാണ് കാണുന്നത്. 

ഇതോടെ കരിഞ്ചന്ത സാധ്യതകളിലേക്കാണ് സംശയങ്ങൾ വിരൽചൂണ്ടുന്നത്. ആ​ഗോള തലത്തിൽ പണപ്പെരുപ്പം ഉയരുന്നതും മറ്റ് പ്രശ്നങ്ങളും കാരണം വിവിധ ഉത്പന്നങ്ങളുടെ ഡിമാൻഡ് കൂടാനുള്ള സാധ്യതകളും മുന്നിൽ കണ്ടാണ് ഇങ്ങനെ വലയ തോതിലുള്ള വാങ്ങിക്കൂട്ടൽ നടക്കുന്നത്. ഭാവിയിൽ ക്ഷാമം ഉണ്ടാവുകയും വില വർധിക്കുകയും ചെയ്താൽ അതിന്റെ നേട്ടം ലഭിക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. എന്നാൽ, ഈ സ്ഥിതി മുന്നിൽ കണ്ട് കടുത്ത പരിശോധനകളാണ് വാണിജ്യ മന്ത്രാലയം ആരംഭിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News