കുവൈത്തിലെ കൊലപാതകങ്ങൾ; ഇന്ത്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു

  • 05/05/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് കൊലപാതകങ്ങൾ നടത്തിയ ഇന്ത്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. തന്റെ തൊഴിലുടമയെയും ഭാര്യയെയുമാണ് ഇന്ത്യൻ പൗരൻ കൊലപ്പെടുത്തിയത്. പ്രതിയായ സന്തോഷ് കുമാർ റാണയെ കൈമാറണമെന്നുള്ള കുവൈത്ത് അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് 2016 ഡിസംബറിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തിരുന്നത്. ​ഗാർഹിക തൊഴിലാളിയായി ജോലി നോക്കവെ തൊഴിലുടമയായ ഫഹദ് ബിൻ നാസർ ഇബ്രാഹിമിനെയും ഭാര്യ സലാമ ഫരാജ് സലീമിനെയും സന്തോഷ് കൊലപ്പെടുത്തിയെന്നാണ് കേസ്,

സന്തോഷിന്റെ പാസ്പോർട്ട് തടഞ്ഞ് വച്ചതിനും വിശ്വാസത്തിന് വിരുദ്ധമായി  നിർബന്ധിച്ചതിനുമാണ് കൊലപാതകമെന്നാണ് ആരോപണം. കൊലപാതകത്തിന് ശേഷം അവരുടെ സേഫ് നശിപ്പിച്ച് പാസ്പോർട്ട് സന്തോഷ് എടുത്തിരുന്നു. 2012 ഫെബ്രുവരി 29ന് ഹാജരാകാതെ തന്നെയുള്ള വിധിയിൽ സ്‌റ്റേറ്റ് ഓഫ് കുവൈത്ത് ഫസ്റ്റ് ഇൻസ്റ്റൻസ് ഫെലോണീസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറൽ ഉടമ്പടിയുടെ ആർട്ടിക്കിൾ 5 പ്രകാരം, രണ്ട് രാജ്യങ്ങളിലെയും പൗരന്മാരെ കൈമാറില്ല. എന്നിരുന്നാലും, പ്രസ്തുത കുറ്റത്തിന് പ്രതിയെ പ്രാദേശികമായി വിസ്താരത്തിന് വിധേയമാക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News