അഴിമതിയെ ചെറുക്കുന്നതിന് കൂടുതല്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ച് കുവൈറ്റ്

  • 05/05/2022

കുവൈത്ത് സിറ്റി: പൊതു സമ്പത്ത് സംരക്ഷിക്കുന്നതിനും അഴിമതിയെ ചെറുക്കുന്നതിനും കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് പബ്ലിക്ക് ആന്‍റി കറപ്ഷന്‍ അതോറിറ്റി (നസഹാ ). കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ അഴിമതി സംബന്ധിച്ച് 728 ആശയവിനിമയങ്ങളാണ് ഉണ്ടായത്. അതില്‍ 101 എണ്ണം വസ്തുനിഷ്ഠമാണെന്ന് വ്യക്തമായതായും നസ്ഹ വിശദീകരിച്ചു. 2021ല്‍ ഔപചാരികവും വസ്തുനിഷ്ഠവുമായ വ്യവസ്ഥകൾ പാലിക്കാത്ത് മാത്രമായി 209 പരാതികള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് നസ്ഹയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സമഗ്രതയോടെയും സുതാര്യതയോടെയും നിയമങ്ങൾ ഏകീകരിക്കുക, സാമ്പത്തിക പരിഷ്കരണ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് അനുകൂലമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളാണ് നസ്ഹയ്ക്കുള്ളതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അബ്‍ദുള്‍അസീസ് അല്‍ ഇബ്രാഹിം പറഞ്ഞു. രാജ്യത്തിന്‍റെ പൊതു ഫണ്ടുകളും സമ്പത്തും സംരക്ഷിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും സർക്കാർ, സ്വകാര്യ ഏജൻസികളുടെ പിന്തുണയെ ആശ്രയിച്ച് അഴിമതി വിരുദ്ധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും സാമൂഹിക പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതോറിറ്റി ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News