ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കി;റെന്റല്‍ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി വാണിജ്യ മന്ത്രാലയം

  • 05/05/2022

കുവൈത്ത് സിറ്റി : അനധികൃതമായി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയ കാര്‍ റെന്റല്‍ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം സാൽമിയ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. 

ഗാർഹിക തൊഴിലാളിക്ക് വാഹനം നല്‍കുക, ഇൻഷുറൻസ് ഇല്ലാതെ വാഹനങ്ങൾ വാടകക്ക് നല്‍കുക, ലൈസൻസ് ഇല്ലാത്ത വാഹനങ്ങൾ വാടകയ്‌ക്കെടുക്കുക തുടങ്ങിയ  നിരവധി ലംഘനങ്ങള്‍ നടത്തിയ അഞ്ചോളം സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News