മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് മെയ് 13 മുതൽ 31 വരെ കുവൈത്തിൽ

  • 05/05/2022

കുവൈത്ത് സിറ്റി: മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് മെയ് 13 മുതൽ 31 വരെ കുവൈത്തിൽ നടക്കുമെന്ന് സുപ്രീം സംഘാടക സമിതി അറിയിച്ചു. 1,700 താരങ്ങളാണ് ​ഗെയിംസിൽ പങ്കെടുക്കുന്നത്. പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു കുറുക്കന്റെ (അൽ ഹോസ്നി സാൽമി) മാതൃകയാണ് ഇത്തവണത്തെ ​ഗെയിംസിന്റെ ചിഹ്നം. കുവൈത്തിലെയും അറേബ്യൻ പെനിൻസുലയിലെയും മരുഭൂമികളിൽ വസിച്ചിരുന്ന വന്യമൃഗങ്ങൾ, മരുഭൂമിയുടെ കഠിനമായി പ്രതിരോധച്ചും ഈ പരിതസ്ഥിതിയിൽ ജീവിക്കുന്നതിലെ സ്ഥിരോത്സാഹത്തിനും പേരുകേട്ടതാണെന്ന് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ഡയറക്ടർ ബോർഡ് അംഗവും കമ്മിറ്റിയിലെ വനിതാ സ്പോർട്സ് കമ്മിറ്റി മേധാവിയുമായ ഫാത്തിമ ഹയാത്ത് 360 കോംപ്ലക്സിൽ പുറത്തിറക്കിയ ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് നടത്തിയ പ്രസ്താവനയിൽ പറഞ്ഞു,

മെയ് 22ന് 360 കോംപ്ലക്‌സിൽ സമിതി ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും. ഗൾഫ് ഒളിമ്പിക് കമ്മിറ്റികളുടെ തലവന്മാരുടെയും ഏഷ്യൻ ഫെഡറേഷനുകളുടെയും കായിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലാണ് മത്സരങ്ങൾ ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം ഉദ്ഘാടന ചടങ്ങ് നടക്കുക. ഹാൻഡ്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌സൽ, നീന്തൽ, അത്‌ലറ്റിക്‌സ്, കരാട്ടെ, ജൂഡോ, ഫെൻസിങ്, അമ്പെയ്ത്ത്, ടെന്നീസ്, സൈക്ലിംഗ്, ഐസ് ഹോക്കി, ടേബിൾ ടെന്നീസ് എന്നിവയ്ക്ക് പുറമെ ഇത്തവണ ഇലക്ട്രോണിക് സ്‌പോർട്‌സുമുണ്ട്. ഇത്തവണ വനിതകൾ വിവിധ വിഭാ​ഗത്തിൽ ആദ്യമായി മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News