ലോകത്തിലെ പെട്രോള്‍ വില കുറഞ്ഞ രാജ്യങ്ങള്‍; കുവൈത്ത് ആറാം സ്ഥാനത്ത്

  • 06/05/2022

കുവൈത്ത് സിറ്റി: ലോകത്തില്‍ ഏറ്റവും വില കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് ആറാം സ്ഥാനത്ത്. ഗവേഷണ സ്ഥാപനമായ സുട്ടോബിയുടെ റിപ്പോർട്ട് പ്രകാരം ഒരു ഗാലൻ ഗ്യാസോലിന് കുവൈത്തില്‍ 1.57 ഡോളര്‍ മാത്രമാണ് നിരക്ക്. ലോകമെമ്പാടും പെട്രോൾ വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഈ വർഷം പെട്രോളിന് വളരെ വ്യത്യസ്തമായ വിലകൾ നൽകേണ്ടി വരും. ലോകത്തില്‍ ഏറ്റവും വില കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാല് അറബ് രാജ്യങ്ങളാണ് ഉള്ളത്.

കുവൈത്തിന് പുറമെ ലിബിയ, ഇറാന്‍, സിറിയ എന്നിവരും ഈ പട്ടികയില്‍ ഇടം നേടി. ഗാലന് 0.11 ഡോളര്‍ എന്ന നിരക്കുമായി വെനസ്വേലയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആഗോള ശരാശരിയേക്കാൾ 5.95 ഡോളർ കുറവാണ് വെനസ്വേലയിലെ നിരക്ക്. ഗാലന് 0.15 ഡോളര്‍ എന്ന നിരക്കില്‍ ലിബിയ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 0.23 ഡോളറുമായി ഇറാനാണ് മൂന്നാമത്. സിറിയ നാലാം സ്ഥാനത്താണ്. ഏറ്റവും കൂടുതല്‍ പെട്രോള്‍ നിരക്ക് ഉള്ള രാജ്യം ഹോങ്കോംഗ് ആണ്. പിന്നാലെയുള്ളത് നെതര്‍ലാന്‍ഡ്സ്, നോര്‍വെ എന്നീ രാജ്യങ്ങളാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News