ഈദ് അല്‍ ഫിത്തർ അവധിക്ക് ശേഷം റെക്കോര്‍ഡ് നേട്ടത്തിലെത്തി കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

  • 06/05/2022

കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തർ അവധിക്ക് ശേഷമുള്ള ആദ്യ വ്യാപാര സെഷനിൽ റെക്കോർഡ് നിലവാരം കൈവരിച്ച് കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികകൾ. വ്യാഴാഴ്ച മുതൽ പലിശ നിരക്ക് 1.75 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമാനത്തിലേക്ക്, ആയി കാൽ ശതമാനം ഉയർത്താനുള്ള കുവൈത്ത് സെൻട്രൽ ബാങ്ക് പ്രഖ്യാപനത്തോട് അനുബന്ധിച്ച് ബാങ്കിംഗ് മേഖല സ്റ്റോക്ക് എക്സ്ചേഞ്ചിനെ ശ്രദ്ധേയമായി ഉയർത്തി. പലിശ നിരക്ക് വർധിപ്പിക്കാനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനത്തെ തുടർന്നാണ് ഈ വർധനവ്. സെഷൻ അതിന്റെ ഇടപാടുകൾ ആരംഭിച്ചത് പല പ്രമുഖ ഓഹരികളെയും, പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയെ ലക്ഷ്യമിട്ടാണ്.

അതിന് നേതൃത്വം നല്‍കിയത് നാഷണല്‍ ബാങ്കാണ്. സെഷന്‍ അവസാനിപ്പിക്കുമ്പോള്‍ 2.2 ശതമാനവും കെഎഫ്എച്ച് വിഹിതം ഒരു ശതമാനവും വര്‍ധിച്ചു. കൂടാതെ, കുവൈത്ത് എണ്ണവിലയിലെ വർധനവും ബാരലിന് 114 ഡോളറിലേക്ക് അടുക്കുന്നതും കുവൈത്ത് സ്റ്റോക്ക് മാർക്കറ്റ് സൂചകങ്ങളുടെയും വേരിയബിളുകളുടെ കുതിപ്പിന്റെയും തുടർച്ചയിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചു. 2018ന് ശേഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡ് ലെവലിലേക്കെത്തിയാണ് സ്റ്റോക്ക് മാര്‍ക്കറ്റ്  ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News