17 യൂറോപ്യൻ എംബസികൾ യൂറോപ്യൻ ഡേ ആഘോഷിക്കുന്നു; കുവൈത്തിൽ ആദ്യം

  • 06/05/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി നയതന്ത്ര പ്രാതിനിധ്യമുള്ള 17 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം  യൂറോപ്യൻ ഡേ ആഘോഷിക്കുന്നു. യൂറോപ്യൻ സംസ്കാരവും കുവൈത്തുമായുള്ള സൗഹൃദവും ആഘോഷിക്കുന്നതിനുള്ള അതുല്യമായ അവസരമായാണ് യൂറോപ്യൻ ഡേ മാറുന്നത്. മെയ് ഒമ്പത് തിങ്കളാഴ്ച രാത്രി എട്ട് മുതൽ 10.30 വരെയാണ് പൊതു ചടങ്ങ് നടക്കുക. 

അൽ ഷഹീദ് പാർക്കിലെ ഫേസ് രണ്ടിനുള്ള മൾട്ടി പർപ്പസ് ഹാളാണ് വേദിയായി തെരഞ്ഞെ‌ടുത്തിട്ടുള്ളത്. സൗജന്യമായി പൊതു ജനങ്ങൾക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടാകും. എല്ലാ വർഷവും മെയ് ഒമ്പതിനാണ് യൂറോപ്യൻ ഡേ ആഘോഷിക്കാറുള്ളത്. യൂറോപ്പിലെ സംസ്കാരം, പാരമ്പര്യങ്ങൾ, കരകൗശലവസ്തുക്കൾ, ഭക്ഷണം, വിനോദസഞ്ചാരം, ഭാഷകൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ പവലിയനുകൾ സജ്ജീകരിക്കും. ഒപ്പം യൂറോപ്യൻ, കുവൈത്ത് കലാകാരന്മാരുടെ സംഗീത പ്രകടനങ്ങൾക്കും ചടങ്ങ് സാക്ഷ്യം വഹിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News