കുവൈത്തില്‍ സുരക്ഷാപരിശോധന ശക്തമാക്കുന്നു; നിരവധി പേര്‍ പിടിയില്‍

  • 06/05/2022

കുവൈത്ത് സിറ്റി : രാജ്യത്ത് സുരക്ഷാപരിശോധന ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ഫ്രൈഡേ മാർക്കറ്റിലും ഷുവൈഖ് ഏരിയയിലും നടന്ന പരിശോധനയില്‍ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 62 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

പിടികൂടിയവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കൈമാറി. അടുത്ത ദിവസങ്ങളിലും വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനാ കാമ്പെയ്നുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

Related News