കുവൈത്തിൽ ഒഴിഞ്ഞുകിടക്കുന്ന അപ്പാര്‍ട്ട്മെന്‍റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, കണക്കുകൾ ഇങ്ങനെ...

  • 06/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് വീടുകള്‍ക്ക് കുതിച്ചുയുര്‍ന്നിരുന്ന വാടകയെ കൊവിഡ് പ്രതിസന്ധി തകിടം മറിച്ചുവെന്ന്  റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ. 2008ലെ പ്രതിസന്ധിക്ക് ശേഷം മുന്നോട്ട് കുതിച്ചിരുന്നെങ്കിലും മഹമാരിയുടെ പ്രത്യാഘാതങ്ങള്‍ പിന്നോട്ട് അടിക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് യൂണിയന്‍റെ കണക്കുപ്രകാരം 2017ല്‍ 371,000 യൂണിറ്റുകളുടെ സ്റ്റോക്കാണ് ഉണ്ടായിരുന്നത്. 2018ല്‍ അത് 381,000 യൂണിറ്റുകളായി ഉയര്‍ന്നു. 2019ല്‍ 396,500 ആയും 2020ല്‍ 397,700 ആയും ഉയര്‍ന്നു. എന്നാല്‍, 2021 ഏപ്രില്‍ ആയപ്പോള്‍ 396,100 ആയി കുറഞ്ഞിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2017നും 2021നും ഇടയില്‍ ഒഴിഞ്ഞുകിടക്കുന്ന യൂണിറ്റുകളുടെ കാര്യത്തില്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായത്. രാജ്യത്ത് ഒഴിഞ്ഞു കിടന്ന അപ്പാര്‍ട്ട്മെന്‍റുകളുടെ എണ്ണം 48,900 ആയിരുന്നു. കഴിഞ്ഞ വര്‍ഷം അത് 61,000 ആയി ഉയര്‍ന്നു. വേക്കന്‍സി നിരക്ക് 24.5 ശതമാനമാണ്. 2019ല്‍ 46,000 മാത്രമായിരുന്നു ഒഴിഞ്ഞു കിടന്നിരുന്ന അപ്പാര്‍ട്ട്മെന്‍റുകളുടെ എണ്ണം. കൊവിഡ് പ്രതിസന്ധി മൂലം ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് നിന്ന് നിരവധി പ്രവാസികള്‍ മടങ്ങിയതോടെയാണ് ഒഴിഞ്ഞു കിടക്കുന്ന അപ്പാര്‍ട്ട്മെന്‍റുകളുടെ എണ്ണം വര്‍ധിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News