മുബാറക്കിയ മാര്‍ക്കറ്റില്‍ വീണ്ടും തീപിടുത്തം ; സ്ഥലം ഫയര്‍ ബ്രിഗേഡ് ഡെപ്യൂട്ടി ചീഫ് സന്ദര്‍ശിച്ചു

  • 06/05/2022

കുവൈത്ത് സിറ്റി: മുബാറക്കിയ മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായ സ്ഥലത്ത് ജനറല്‍ ഫയര്‍ ബ്രിഗേഡ് പ്രിവന്‍ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് മേജര്‍ ജനറല്‍ ഖാലിദ് അബ്‍ദുള്ള ഫഹദ് പരിശോധന നടത്തി. മുബാറക്കിയ മാര്‍ക്കറ്റ് പ്രദേശത്ത് ഒരു പെര്‍ഫ്യൂം ഷോപ്പിലാണ് ചെറിയ തീപിടിത്തമുണ്ടായത്. അല്‍ ഹിലാലിയിലെയും മുബാറക്കിയ മാര്‍ക്കറ്റിലെയും അഗ്നിശമന സേന വിഭാഗത്തില്‍ കൃത്യമായ പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിച്ചു. വലിയ നാശനഷ്ടങ്ങളില്ലാതെ തീ അണയ്ക്കാന്‍ അഗ്നിശമനസേന വിഭാഗത്തിന് സാധിച്ചു. പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡയറക്ടര്‍ കേണല്‍ മുഹമ്മദ് ബാദര്‍ ഇബ്രാഹിമും ഖാലിദ് അബ്‍ദുള്ള ഫഹദിനൊപ്പം ഉണ്ടായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News