സോഷ്യൽ മീഡിയ സെലിബ്രെറ്റിയുടെ സ്വകാര്യ നൗകയിൽ വിദേശമദ്യം; കുവൈത്തിൽ പ്രവാസിയുൾപ്പടെ രണ്ടുപേർ പിടിയിൽ

  • 06/05/2022

കുവൈറ്റ് സിറ്റി :  ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ, കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കോസ്റ്റ് ഗാർഡ് ഡിപ്പാർട്മെന്റ് സ്വകാര്യ യാത്രാ ബോട്ടിൽ നിന്ന്  693 കുപ്പി വിദേശമദ്യം പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സുരക്ഷാ സേന പിടികൂടുമ്പോൾ  ബോട്ടിൽ  ഒരു കുവൈറ്റ് പൗരനും ഫിലിപ്പിനോ യുവാവും മാത്രമായിരുന്നു ഉണ്ടായിരുന്നത്  ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ ഉടമസ്ഥതയിലുള്ള പൗരന്റെതാണ് ഉല്ലാസ ബോട്ട്,  ഉടമ കപ്പലിൽ ഉണ്ടായിരുന്നില്ല, ഉടമക്കായി അന്യോഷണം ആരംഭിച്ചതായും  പിടിച്ചെടുത്ത വ്യക്തികളെയും വസ്തുക്കളെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി മന്ത്രാലയം സൂചിപ്പിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News