ഇന്ത്യയിൽനിന്നുള്ള ലെസിത്തിൻ ; അലർജി കേസുകൾക്കായി നിരീക്ഷണം ശക്തമാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

  • 07/05/2022

കുവൈത്ത് സിറ്റി: ലിക്വിഡ് സോയാബീൻ ലെസിത്തിൻ മരുന്നിന്റെ ഉപഭോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തിയേക്കാവുന്ന അലർജി കേസുകൾക്കായി നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള ദേശീയ കേന്ദ്രം പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങൾക്ക് സർക്കുലർ അയച്ചു. ഇന്ത്യയിൽ നിന്നാണ് ലെസിത്തിൻ ഇറക്കുമതി ചെയ്തത്. മെയ് അഞ്ചിന് ഇൻഫോസാൻ സെക്രട്ടേറിയറ്റിൽ (ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി അതോറിറ്റി) നിന്ന് ലിക്വിഡ് സോയാബീൻ ലെസിത്തിൻ ഉൽപ്പന്നത്തിലെ ഭക്ഷ്യ അഡിറ്റീവായ ലെസിതിനിൽ പീനട്ട് പ്രോട്ടീസിന്റെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രത്തിന് അറിയിപ്പ് ലഭിച്ചിരുന്നു. 

പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളിൽ നിന്ന് കേസുകളൊന്നും കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ തുടർനടപടികളും നിരീക്ഷണ ശ്രമങ്ങളും തുടരുകയാണെന്നും ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.  

കഴിഞ്ഞ ഏപ്രിലിൽ ജർമ്മനിയിൽ നിന്ന് യൂറോപ്യൻ റാപ്പിഡ് റിപ്പോർട്ടിംഗ് സിസ്റ്റം ഫോർ എർലി വാണിംഗ് ഫുഡ് ആൻഡ് ഫീഡിന് ഉൽപ്പന്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കുവൈത്ത് ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ഉൽപ്പന്നം അന്താരാഷ്ട്ര തലത്തിൽ വിതരണം ചെയ്തതായും കണ്ടെത്തി. ഇതോടെയാണ് അപകടസാധ്യതകൾ ഉൾക്കൊള്ളുന്ന ഉൽപ്പന്നത്തിന്റെ ഉപഭോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തിയേക്കാവുന്ന അലർജി കേസുകൾക്കായി നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം നിർദ്ദേശിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News