കുവൈത്തിൽ ഫാമിലി വിസിറ്റിംഗ് വിസ പുനരാരംഭിക്കുന്നു

  • 07/05/2022

കുവൈറ്റ് സിറ്റി : “കൊറോണ” പാൻഡെമിക്കിനെത്തുടർന്ന്  രണ്ട് വർഷത്തിലേറെയായി നിർത്തിവച്ച കുടുംബ സന്ദർശക വിസ പുനരാരംഭിക്കുന്നു. വിവിധ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റുകൾ താമസക്കാർക്ക് ഫാമിലി വിസിറ്റ് വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് മെയ് 8 മുതൽ  പുനരാരംഭിക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ  വെളിപ്പെടുത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

വിസ അനുവദിക്കുന്നതിനുള്ള മുൻ വ്യവസ്ഥകൾ,  ദേശീയത, ശമ്പള പരിധി, സുരക്ഷാ പരിശോധനകൾ തുടങ്ങിയ കാര്യങ്ങളിൽ മുൻ കാല നിയമ വ്യവസ്ഥകൾക്കനുസൃതമായിരിക്കും എന്നാണ് റിപ്പോർട്ട്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News