കുട്ടി അപകടത്തില്‍പ്പെടുന്ന വീഡിയോ ; പ്രതികരണവുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 07/05/2022


കുവൈത്ത് സിറ്റി: ഹവല്ലി  മേഖലയില്‍ കുട്ടി വാഹനാപകടത്തില്‍പ്പെടുന്ന വീഡിയോ കഴിഞ്ഞ ആഴ്ചത്തെ സംഭവമാണെന്ന് ആഭ്യന്തര മന്ത്രാലയം. വീഡിയോ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിട്ടി മീഡിയ പ്രതികരണവുമായി രംഗത്ത് വന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവം നടന്നപ്പോള്‍ തന്നെ ഇടപെട്ടിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പങ്കുവെയ്ക്കുമ്പോള്‍ അതിന്‍റെ വിശ്വാസീയത പരിശോധിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News