കുവൈറ്റ് സെലിബ്രെറ്റിയുടെ ബോട്ടിൽ നിന്ന് മദ്യം പിടികൂടിയ സംഭവം; അന്വേഷണം മുന്നോട്ടെന്ന് അധികൃതർ

  • 08/05/2022

കുവൈത്ത് സിറ്റി: ഒരു ​ഗൾഫ് രാജ്യത്തിന് നിന്ന് യാച്ചിലെത്തിയ മദ്യം പിടികൂടിയതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. പിടിച്ചെടുത്ത മദ്യത്തിന്റെ ഉടമ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 700 ബോട്ടിൽ മദ്യമാണ് യാച്ചിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന്റെ ഉ‌ടമയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ, അത്തരത്തിലുള്ള ഒരു വാറണ്ടും പുറപ്പെടുവിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും വൃത്തങ്ങൾ പറഞ്ഞു.

യാച്ചിൽ നിന്ന് രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഒന്ന് ഫിലിപ്പിയൻസിൽ നിന്നുള്ള അതിന്റെ ക്യാപ്റ്റനും മറ്റെരാൾ അറ്റക്കുറ്റപണികൾ നടത്തുന്ന കമ്പനിയുടെ പ്രതിനിധിയായ പൗരനുമാണ്. രണ്ട് പേരെയും പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്. യാച്ചിൽ മദ്യം ഉണ്ടായിരുന്നതായി തങ്ങൾക്ക് അറിയാമായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു. എന്നാൽ, അത് വ്യക്തിപരമായ ഉപയോ​ഗത്തിന് ആയിരുന്നുവെന്നും കടത്തൽ അല്ല ഉദ്ദേശമെന്നുമാണ് അവർ പറഞ്ഞത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News