ഇന്നലെ കുവൈത്ത് വിമാനത്താവളത്തിൽ പറന്നിറങ്ങിയത് 50 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ

  • 08/05/2022

കുവൈത്ത് സിറ്റി: ഈദ് അവധിയുടെ അവസാന ദിനത്തിൽ രാജ്യത്തേക്ക് തിരികെ എത്തുന്നവരുടെ എണ്ണം ഉയർന്നപ്പോൾ ഇന്നലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനുഭവപ്പെട്ടത് വലിയ തിരക്ക്, അറബ്, ഏഷ്യൻ, യൂറോപ്പ് എന്നിങ്ങനെയായി ഏകദേശം 50 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇന്നലെ വിമാനത്താവളത്തിൽ ഇറങ്ങിയെന്നാണ് കണക്കുകൾ. തിരിച്ചെത്തുന്നവരുടെ എണ്ണം മുന്നിൽ കണ്ട് എയർപോർട്ടിലെ ഏജൻസികൾ വ്യക്തമായ പദ്ധതി ഇക്കാര്യത്തിൽ ആസൂത്രണം ചെയ്തിരുന്നു.

രണ്ട് ദിവസത്തിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 651 വിമാനങ്ങളാണ് സർവ്വീസ് നടത്തിയത്. 326 വിമാനങ്ങൾ കുവൈത്തിലേക്ക് വന്നപ്പോൾ ഇവിടെ നിന്ന് പുറപ്പെട്ടത് 325 വിമാനങ്ങളാണ്. കെയ്റോ, ഇസ്താംബുൾ, ദുബൈ, അലക്സാണ്ടറിയ, ജിദ്ദ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ 38,000 പേർ രാജ്യത്തേക്ക് തിരിച്ചെത്തിയതായാണ് ഔദ്യോ​ഗിക കണക്കുകൾ. പ്രത്യേകിച്ചും അറബ്, യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി അധിക സർവ്വീസുകൾ എയർലൈനുകൾ നടത്തിയിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News