​2020ൽ കുവൈത്തിൽ ജനിച്ചത് 4,202 ഇന്ത്യൻ കുട്ടികൾ

  • 08/05/2022

കുവൈത്ത് സിറ്റി: 170 വിദേശ രാജ്യങ്ങളിലായി 2020ൽ 51,000ത്തിലേറെ ഇന്ത്യക്കാരായ കുട്ടികൾ ജനിച്ചതായി കണക്കുകൾ. രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യയാണ് കണക്കുകൾ പുറത്ത് വിട്ടത്. ഇന്ത്യക്കാരായ കുട്ടികൾ ജനിക്കുന്ന കാര്യത്തിൽ യുഎഇയാണ് വളരെ മുന്നിലുള്ളത്. അതേസമയം, വിദേശത്ത് വച്ച് ആ വർഷം തന്നെ ഇന്ത്യക്കാരായ 10,817 പേരാണ് മരിച്ചതെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു. കൃത്യമായ കണക്കുകളിൽ 2020ൽ വി​ദേശ രാജ്യങ്ങളിൽ ജനിച്ചത് 51,089 ഇന്ത്യക്കാരായ കുട്ടികളാണ്.

അതിൽ യുഎഇയിലാണ് 16,469 പേരും ജനിച്ചത്. സൗദിയിൽ 6,074 പേരും ജനിച്ചു. കുവൈത്ത് (4,202 കുട്ടികൾ), ഖത്തർ (3,936), ഇറ്റലി (2,352), ഓസ്‌ട്രേലിയ (2,316), ഒമാൻ (2,177) ബഹറൈൻ (1,567), ജർമനി (1,400), സിം​ഗപുർ (1,358) എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകൾ. വിദേശത്തെ മരണക്കണക്കിൽ സൗദിയാണ് മുന്നിലുള്ളത്. 3,754 ഇന്ത്യക്കാരാണ് സൗദിയിൽ വച്ച് 2020ൽ മരണപ്പെട്ടത്. യുഎഇ 2,454,  കുവൈത്ത് 1,279, ഒമാൻ 630, ഖത്തർ 386, ബഹറൈൻ 312, യുഎസ് 254, ഇറ്റലി 216, സിം​ഗപുർ 166, യുകെ 19, പാകിസ്ഥാൻ ആറ് എന്നിങ്ങനെയാണ് മരണക്കണക്കുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News