കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ ശമ്പളപരിധി വിശദീകരിച്ച് ഇന്ത്യൻ സ്ഥാനപതി

  • 08/05/2022

കുവൈത്ത് സിറ്റി: ​ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിരക്ക് കുവൈത്തി കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കുറയ്ക്കുന്നത് സംബന്ധിച്ച് മാൻപവർ അതോറിറ്റിയുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ നിർവചിക്കുകയും കുവൈത്തിലേക്കുള്ള അവരുടെ റിക്രൂട്ട്‌മെന്റ് വർധിപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ധാരണാപത്രം മാൻപവർ അതോറിറ്റിയുമായി ഒപ്പിട്ടതിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിമാസം 100 മുതൽ 120 ദിനാർ വരെയാണ് ​ഗാർഹിക തൊഴിലാളികളുടെ വേതനപരിധി എന്നതാണ് ഇപ്പോൾ ധാരണയായിട്ടുള്ളതെന്ന് അംബാസഡർ വിശദീകരിച്ചു. അതേസമയം, ഇന്ത്യയിലെ കൊവിഡ് നിയന്ത്രണങ്ങളെല്ലാം മാറിയിട്ടുണ്ടെന്നും കുവൈത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ക്ഷണിക്കുന്നുവെന്നും സിബി ജോർജ് പറഞ്ഞു. വിസ അപേക്ഷകളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള എൻട്രി വിസ മണിക്കൂറുകൾക്കുള്ളിൽ തന്നെ ലഭ്യമാകും. ഈ വേനൽക്കാലം കുവൈത്തികൾക്ക് ഇന്ത്യയിൽ ആഘോഷിക്കാമെന്നും സ്ഥാനപതി കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News