21,000 അനാഥര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി നമ ചാരിറ്റബിള്‍ സൊസൈറ്റി കുവൈത്ത്

  • 08/05/2022

കുവൈത്ത് സിറ്റി: ഈദ് വസ്ത്ര പദ്ധതിയുടെ ഭാഗമായി നിരവധി പേര്‍ക്ക് വസ്ത്രം നല്‍കി നമ ചാരിറ്റബിള്‍ സൊസൈറ്റി. കുവൈത്തിനകത്തും പുറത്തുമുള്ള നിർധന കുടുംബങ്ങള്‍ക്കും അനാഥര്‍ക്കും കുട്ടികള്‍ക്കുമായി 21,000 പേര്‍ക്കാണ് സൊസൈറ്റി വസ്ത്രങ്ങള്‍ എത്തിച്ചത്. അനാഥരായ കുട്ടികളുടെ വേദനയകറ്റുന്നതിനായാണ് ഈദ് വസ്ത്ര പദ്ധതി നടപ്പാക്കിയതെന്ന് ഓപ്പറേഷൻസ് ആൻഡ് എംപവർമെന്റ് ഡയറക്ടർ വാലിദ് അല്‍ ബാസ്സം പറഞ്ഞു. വിശുദ്ധ റമദാൻ മാസത്തിൽ നമ ചാരിറ്റി ആരംഭിച്ച "ഡു നോട്ട് സര്‍ക്കുലേറ്റ് വിത്ത് ഗുഡ്നെസ്" എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈദ് വസ്ത്ര പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News