കുവൈത്തിലെ കൊവി‍ഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോഗ്യ മന്ത്രി

  • 08/05/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവി‍ഡ് സാഹചര്യം വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സൈദ്. കൊവിഡിന്‍റെ വകഭേദങ്ങളെ കൃത്യമായി നേരിടാന്‍ ആരോഗ്യ വിഭാഗത്തിന് സാധിച്ചു. അടുത്ത ഘട്ടത്തേ കുറിച്ച് വ്യാകുലപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. ചില ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച്, ചൈനയില്‍ നഗരങ്ങള്‍ വീണ്ടും അടയ്ക്കേണ്ട സാഹചര്യമുണ്ടായതിനെ കുറിച്ചും മന്ത്രി പ്രതികരിച്ചു. ഈ വകഭേദം മുൻ ഘട്ടത്തിൽ കുവൈത്തിലും വന്നതാണ്. കൂടാതെ യോഗ്യതയുള്ള ഏജൻസികൾ മുഖേന ഇത് നിരീക്ഷിച്ചിരുന്നു. ഇതുവരെ പുതിയതോ ഭയം ഉയർത്തുന്നതോ ആയ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട ആരോഗ്യ സംഘങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച് വിഷയത്തിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളെ നിരീക്ഷിക്കുന്നുണ്ട്. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മന്ത്രാലയത്തിന്റെ കൊറോണ കമ്മിറ്റിഎല്ലാ ഗവർണറേറ്റുകളിലെയും ശാഖകളുമായി ഏകോപിപ്പിച്ച് ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News