കുവൈത്തിൽ ഭക്ഷ്യവിഷബാധ കേസുകൾ കൂടുന്നു; നടപടികള്‍ കര്‍ശനമാക്കുന്നു

  • 08/05/2022

കുവൈത്ത് സിറ്റ: ഭക്ഷ്യവിഷബാധുണ്ടാകുന്ന കേസുകൾ കുറയ്ക്കുന്നതിനും അത്തരം കേസുകളുടെ ഉറവിടം അന്വേഷിക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയം പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി ചേര്‍ന്ന് പ്രവര്‍ത്തനം ശക്തമാക്കുന്നു. ചില റെസ്റ്ററെന്‍റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ ഭക്ഷ്യവിഷ ബാധയുണ്ടാകുന്ന കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വിഷബാധയുടെ കാരണങ്ങൾ കണ്ടെത്താൻ ഇരുവിഭാഗങ്ങളും അന്വേഷണം തുടരുകയാണ്. ഭക്ഷ്യവസ്തുക്കളുടെ മേൽ നിയന്ത്രണം കർശനമാക്കുന്നതിനുള്ള സംവിധാനങ്ങളും നടപടിക്രമങ്ങളും പിഎഎഫ്എന്‍ തയാറാക്കുന്നുമുണ്ട്.

ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഓരോ ആരോഗ്യ മേഖലയിലെയും പിഎഎഫ്എന്‍ കോർഡിനേറ്ററെ അറിയിക്കാൻ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണത്തിന്റെ സാമ്പിളുകൾ എടുത്ത് വിഷബാധയുടെ ഉറവിടം കണ്ടെത്താനും അച്ചടക്ക നടപടികൾ സ്വീകരിക്കാനും കഴിയും. ആരോഗ്യ മന്ത്രാലയവും ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗം കൂടിയാണിത്. ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്ന സംഭവങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനും സംശയാസ്പദമായ ഭക്ഷണം തയ്യാറാക്കിയ സ്ഥലങ്ങളെക്കുറിച്ചും അവ ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ അയക്കാന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News