വന്ദേ ഭാരത് മിഷൻ; കുവൈത്തില്‍ നിന്ന്​ ഹൈദരബാദിലേക്കുള്ള വിമാനം പുറപ്പെട്ടു.

  • 21/05/2020

കുവൈറ്റ് സിറ്റി : പ്രവാസികളെ നാട്ടിലേക്ക്​ തിരിച്ചുകൊണ്ടുപോകുന്ന വന്ദേഭാരത്​ ദൗത്യത്തിൻറെ രണ്ടാം ഘട്ടത്തിൽ കുവൈത്തില്‍ നിന്ന് ഹൈദരബാദിലേക്കുള്ള വിമാനം ഇന്നുച്ചയ്ക്ക് പുറപ്പെട്ടു, ഹൈദരബാദിലേക്കുള്ള എയർ ഇന്ത്യ AI 998 വിമാനം ,152 യാത്രക്കാരുമായി 2.30 നാണു പുറപ്പെട്ടത്, ഇതിൽ 1 കുട്ടിയും ഉൾപ്പെടും. ഗൾഫിൽനിന്നു ഇന്ന് നാല് വീമാനങ്ങളാണ് പ്രവാസികളുമായി നാട്ടിലെത്തുന്നത്. മസ്‌ക്കറ് - കോഴിക്കോട്, ദോഹ - കൊച്ചി , ദുബായ് - തിരുവനന്തപുരം എന്നിവയാണ് മറ്റു വീമാനങ്ങൾ.

Related News