ഓൺലൈൻ ട്രാൻസ്ഫറുകൾക്ക് ബാങ്കുകൾ ഒരു ദിനാർ ഫീസ് ഈടാക്കുന്നു.

  • 09/05/2022

കുവൈത്ത് സിറ്റി : അടുത്ത മാസം മുതല്‍ ശമ്പള കൈമാറ്റം ഉൾപ്പെടെ എല്ലാ ഓൺലൈൻ കൈമാറ്റങ്ങൾക്കും പ്രാദേശിക ബാങ്കുകൾ ട്രാൻസ്ഫർ ഫീസായി 1 ദിനാർ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2022 ജൂൺ 1 മുതൽ കോർപ്പറേറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റത്തിന് ഒരു ദിനാറും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് 500 ഫിൽസും ഈടാക്കുമെന്ന് പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചിരുന്നു.

മൊബൈൽ ആപ്പുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ കൈമാറ്റങ്ങള്‍ക്കും ഫീസ്‌ ഈടാക്കും. അന്താരാഷ്ട്ര കൈമാറ്റത്തിന് ആറു ദിനാര്‍ ഫീസായിരിക്കും നല്‍കേണ്ടിവരിക. അതിനിടെ ഓൺലൈൻ ലിങ്കുകൾ വഴിയുള്ള പേയ്‌മെന്റുകൾക്ക് പണം ഈടാക്കില്ലെന്ന് ചില ബാങ്കുകൾ അറിയിച്ചതായും വാര്‍ത്തകളുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News