കുവൈറ്റ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു

  • 09/05/2022

കുവൈത്ത് സിറ്റി: വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ സമയക്രമം പുനക്രമീകരിച്ച് ആരോഗ്യ മന്ത്രാലയം. എക്സിബിഷന്‍ ഗ്രൗണ്ടിലെയും ജലീബ് യൂത്ത് സെന്‍ററിലെയും വാക്സിനേഷന്‍ കേന്ദ്രം ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് പ്രവര്‍ത്തിക്കുക. വൈകുന്നേരം മൂന്ന് മുതല്‍ രാത്രി എട്ട് വരെ ഈ കേന്ദ്രങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കും. ജാബര്‍ ബ്രിഡ്ജ് വാക്സിനേഷന്‍ കേന്ദ്രവും ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് പ്രവര്‍ത്തിക്കുക. വൈകുന്നേരം നാല് മുതല്‍ രാത്രി ഒമ്പത് വരെയാണ് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെയെത്തി വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News