ഓൺലൈൻ പണമിടപാടുകൾക്കുള്ള അധിക ഫീസുകൾ കുവൈറ്റ് സെൻട്രൽ ബാങ്ക് നിർത്തിവച്ചു

  • 09/05/2022

കുവൈറ്റ് സിറ്റി : ഓൺലൈൻ വഴി വ്യക്തികൾക്കുള്ള പണമിടപാടുകൾക്ക് ബാങ്കുകൾ ഈടാക്കുന്ന  അധിക ഫീസുകൾ കുവൈറ്റ് സെൻട്രൽ ബാങ്ക്   നിർത്തിവച്ചു. നേരത്തെ  2022 ജൂൺ 1 മുതൽ കോർപ്പറേറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റത്തിന് ഒരു ദിനാറും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് 500 ഫിൽസും ഈടാക്കുമെന്ന് പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചിരുന്നു, ഈ തീരുമാനമാണ് കുവൈറ്റ് സെൻട്രൽ ബാങ്ക്  താൽക്കാലികമായി നിർത്തിവച്ചത്.  

ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള പ്രവണതകളെ പിന്തുണയ്ക്കുന്ന തരത്തിൽ, ബാങ്കുകളും അവരുടെ ഉപഭോക്താക്കളും തമ്മിലുള്ള സന്തുലിത ബന്ധത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഇത്തരം ഫീസ് ചുമത്തുന്നതിന് പുതിയ അംഗീകാരങ്ങൾ നേടേണ്ടതുണ്ടെന്നും ഇലക്ട്രോണിക് ചാനലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയുമാണ് വേണ്ടതെന്ന്  CBE ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News