ഈദ് അവധി ദിനങ്ങളിൽ നടത്തിയത് കടുത്ത പരിശോധന; കുവൈത്തിൽ വാഹനമോടിച്ച 142 കുട്ടികൾ അറസ്റ്റില്‍

  • 09/05/2022

കുവൈത്ത് സിറ്റി: ഈദ് അവധിക്ക് കടുത്ത് പരിശോധനകള്‍ നടത്തി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടര്‍. റിംഗ് റോഡുകളിലും പ്രധാന റോഡുകളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കുക, അശ്രദ്ധോടെയുള്ള ഡ്രൈവിംഗ് അനുവദിക്കാതിരിക്കുക, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശോധന കര്‍ശനമാക്കിയത്. ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ 54 വാഹനങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്‍റെ ഗ്യാരേജിലേക്ക് മാറ്റി. അശ്രദ്ധയോടെ വാഹനമോടിച്ച 45 പേരും അറസ്റ്റിലായി.

ആകെ 28,100 ട്രാഫിക്ക് നിയമലംഘനങ്ങളാണ് ട്രാഫിക്ക് ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം ആകെ കണ്ടെത്തിയത്. ഈദ് അവധിയില്‍ നടത്തിയ പരിശോധനകളില്‍ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 142 പേരാണ് പിടിയിലായതെന്ന് ജനറല്‍ ട്രാഫിക്ക് വിഭാഗം പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ അബ്‍ദുള്ള ബുഹാസന്‍ പറ‍ഞ്ഞു. ഇവരെ ജുവനൈല്‍ പൊലീസ് വിഭാഗത്തിലേക്ക് റഫര്‍ ചെയ്തു. അതേസമയം, വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന 16 പേരെയും 21 വാഹനങ്ങളും പിടികൂടാന്‍ സാധിച്ചിട്ടുണ്ട്. ഈദിന് ശേഷം എല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്ന ദിനമായ ഇന്നലെ ട്രാഫിക്ക് പ്ലാനും നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News