കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിൽ ഏഷ്യാക്കാരുടെ എണ്ണം കുറയുന്നു, കണക്കുകൾ പുറത്ത്

  • 09/05/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷാവസാനം ഗാർഹിക തൊഴിലാളി മേഖലയിൽ സംഭവിച്ച മാറ്റങ്ങൾ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയെന്ന് മാൻപവർ അതോറിറ്റിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും റിപ്പോർട്ട്. ​ഗാർഹിക തൊഴിൽ വിപണിയിൽ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് സുഡാനീസ് തൊഴിലാളികളുമായി, പ്രത്യേകിച്ച് പുരുഷന്മാരുമായി ബന്ധപ്പെട്ടതാണ്. വിവിധ ജോലികളിലെ ഏഷ്യൻ തൊഴിലാളികൾക്ക് പകരം സുഡാനിൽ നിന്നുള്ളവർ കടന്നു വന്നു. ഭൂരിഭാഗവും ഡ്രൈവർമാരാണ്.

ഫാമിലി സെക്ടറിൽ ജോലി ചെയ്യുന്നവരിൽ ആദ്യ പത്ത് രാജ്യക്കാരുടെ പട്ടികയിൽ സുഡാൻ ഇടം നേടിയിട്ടുണ്ട്. അതേസമയം, ഐവറി കോസ്റ്റിൽ നിന്നുള്ള തൊഴിലാളികൾ ഈ പട്ടികയിൽ നിന്ന് പുറത്തായി. മുൻ വർഷങ്ങളെ അപേക്ഷിച്ച വലിയ കുറവാണ് ഇവരുടെ എണ്ണത്തിൽ വന്നിരിക്കുന്നത്. ഫാമിലി സെക്ടറിലെ മൊത്തം എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ എത്യോപ്യക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. 8,000 പേർ രാജ്യം വിട്ടെന്നാണ് കണക്കുകൾ. ഇൻഡോനേഷ്യൻ, പാകിസ്ഥാൻ തൊഴിലാളികളു‌ടെ എണ്ണത്തിൽ മാറ്റങ്ങൾ വന്നിട്ടുമില്ല.

Related News