കുവൈത്തിൽ കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുത്തവരുടെ എണ്ണം 1.26 മില്യണ്‍ പിന്നിട്ടു, വാക്സിനേഷൻ രേഖകൾ ആവശ്യപ്പെട്ടിട്ടില്ല.

  • 10/05/2022

കുവൈത്ത് സിറ്റി: പൗരന്മാരും താമസക്കാരുമായി കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.26 മില്യണ്‍ പിന്നിട്ടുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രണ്ട് ഡോസ് സ്വീകരിച്ച് വാക്സിനേഷന്‍ പൂര്‍ണമാക്കിയവരുടെ എണ്ണം 3.30 മില്യണും കടന്ന് മുന്നോട്ട് പോവുകയാണ്. ജനസംഖ്യയുടെ 84.1 ശതമാനത്തിലാണ് പൂര്‍ണ തോതില്‍ ഇപ്പോള്‍ വാക്സിന്‍ ലഭിച്ചിട്ടുള്ളത്. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 3.42 മില്യണ്‍ ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 87.2 ശതമാനമാണ് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചിട്ടുള്ളത്.

ഇതിനിടെ കുവൈത്ത് ഹജ്ജ് മിഷന്റെ മെഡിക്കൽ സർവീസ് ടീമിലും ഹജ്ജ് ക്യാമ്പയിനിലെ മെഡിക്കൽ സ്റ്റാഫിലും അംഗമാകാനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സംവിധാനം ആരോഗ്യ മന്ത്രാലയം തുറന്നു. മെയ് 15- വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധിയായി നിശ്ചയിച്ചിട്ടുള്ളത്. വാക്സിനേഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകൾ അയയ്ക്കാൻ അഭ്യർത്ഥിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിനായി സമർപ്പിച്ചിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്ട്രേഷൻ ഒഴികെ, വാക്സിനേഷൻ സംബന്ധിച്ച് സോഷ്യൽ മീഡിയ പരസ്യവുമായി മന്ത്രാലയത്തിന് ബന്ധങ്ങളിലെന്നും അധികൃ-തര്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News