കുവൈത്തിൽ വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ അനധികൃതമായി സ്ഥാപിച്ച 38 ചാരിറ്റി ബൂത്തുകള്‍ നീക്കം ചെയ്തു

  • 10/05/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന്‍റെ ഭാഗമായി റമദാനിലെ അവസാന ആഴ്ചയും ഈദ് അവധിക്കും സാമൂഹ്യകാര്യ മന്ത്രാലയം നടത്തിയത് നിരവധി പരിശോധനകള്‍. മോസ്ക്കുകള്‍, വിവിധ ഗവര്‍ണറേറ്റുകളിലെ ചാരിറ്റി സംഘടനകളുടെ ഓഫീസുകള്‍ ഉള്‍പ്പെടെ 609 ഇന്‍സ്പെക്ഷന്‍ വിസിറ്റുകളാണ് അധികൃതര്‍ നടത്തിയത്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ അനധികൃതമായി സ്ഥാപിച്ച 38 ബൂത്തുകള്‍ നീക്കം ചെയ്തു.

ലൈസൻസില്ലാതെ സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്യുകയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും സ്ട്രീറ്റുകളിലും പരസ്യം നല്‍കുകയും ചെയ്ത് 15 പേരെയാണ് പിടികൂടിയത്. കമ്പനികളും റസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ചാരിറ്റികളിൽ നിന്ന് നോമ്പ് മുറിക്കുന്നത് സംബന്ധിച്ച് 16 പരസ്യങ്ങൾ നൽകുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ബന്ധപ്പെട്ട അധികാരികളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News