ന്യൂനപക്ഷ പദവി നിലപാടില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍

  • 10/05/2022

ന്യൂഡെല്‍ഹി:  മറ്റ് മതസ്ഥരേക്കാള്‍ ഹിന്ദുക്കള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിലപാടുമാറ്റി കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും സംസ്ഥാനങ്ങളും തല്‍പരവിഭാഗങ്ങളുമായും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കി.

സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന ആവശ്യം അനുവദിച്ചാല്‍ ഭാവിയില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുെമന്നും സമഗ്ര ചര്‍ച്ച നടത്താതെ തീരുമാനമെടുക്കുന്നത് അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടാക്കാട്ടി. ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷപദവി നല്‍കുന്നതില്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നാണ് നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

Related News