യൂറോഫൈറ്ററിന്റെ അടുത്ത ബാച്ച് വേനൽക്കാലത്തിന് മുമ്പ് കുവൈത്തിലെത്തിക്കുമെന്ന് ഇറ്റാലിയന്‍ സ്ഥാനപതി

  • 10/05/2022

കുവൈത്ത് സിറ്റി: യൂറോഫൈറ്റർ വിമാനങ്ങളുടെ അടുത്ത ബാച്ച് വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുവൈത്തില്‍ എത്തിക്കുമെന്ന് ഇറ്റാലിയന്‍ അംബാസ‍ഡര്‍ കാര്‍ലോ ബാല്‍ഡൂച്ചി. എന്നാല്‍, കൃത്യമായി ഒരു തീയതി അദ്ദേഹം അറിയിച്ചില്ല. ഇറ്റാലിയൻ എംബസിയുടെ സഹകരണത്തോടെ കുവൈത്തില്‍ ഇന്റർനാഷണൽ വിമൻസ് ഗ്രൂപ്പ് നടത്തിയ ഇറ്റാലിയൻ സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംബസി പ്രതിദിനം 200 വിസകളുടെ നടപടിക്രമങ്ങളാണ് നടത്തുന്നതെന്ന് ബാല്‍ഡൂച്ചി പറഞ്ഞു.
ഇറ്റാലിയൻ എക്‌സ്‌റ്റേണൽ വിസ ഓഫീസ് ഇപ്പോൾ ആഴ്‌ചയിൽ ആറ് ദിവസം പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കുവൈത്ത് എയർവേയ്‌സ് മിലാനിലേക്കും റോമിലേക്കും ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്നും അംബാസഡര്‍ പറഞ്ഞു. വിനോദസഞ്ചാരികളെ സ്വീകരിക്കാൻ രാജ്യം തയാറായി കഴിഞ്ഞു. കൊവിഡ് വൈറസ് കാരണം ഇറ്റാലിയൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുമുണ്ട്. കുവൈത്തികളെ ഷെങ്കൻ വിസയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം യൂറോപ്യൻ യൂണിയനിൽ ചർച്ചകൾ ആരംഭിച്ചതിന് ശേഷം സുഗമമായി മുന്നോട്ട് പോകുമെന്ന് ബാൽഡൂച്ചി പ്രതീക്ഷിച്ച പങ്കുവെച്ചു.

Related News