കുവൈത്ത് സർക്കാരിന്റെ രാജി അമീർ സ്വീകരിച്ചു

  • 10/05/2022

കുവൈത്ത് സിറ്റി : കുവൈത്ത് സർക്കാരിന്റെ രാജി അമീർ സ്വീകരിച്ചു. അടുത്ത സര്‍ക്കാര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കെയർടേക്കറായി തുടരുവാന്‍ അമീര്‍ നിര്‍ദ്ദേശിച്ചു. ഗവൺമെന്റിന്റെ രാജി സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് അമീരി ദിവാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അമീറിന്‍റെ തീരുമാനം ദേശീയ അസംബ്ലിയെ അറിയിക്കും. 

പാർലമെന്‍റും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കാനുള്ള ദേശീയ സംവാദത്തിന്‍റെ ഭാഗമായി നേരത്തെ കുവൈത്ത് മന്ത്രിസഭ പുനഃസംഘടപ്പിച്ചിരുന്നു. പുതിയ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയും നിരന്തരം കുറ്റവിചാരണ നോട്ടീസ് സമർപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ രാജിവെച്ചത്. ഏപ്രിൽ 5 നായിരുന്നു കിരീടാവകാശി പ്രധാനമന്ത്രിയില്‍ നിന്ന് സർക്കാരിൽ നിന്നുള്ള രാജിക്കത്ത് സ്വീകരിച്ചത്. 

Related News