ശ്രീലങ്കൻ യാത്ര നീട്ടിവെയ്ക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി കുവൈത്ത്

  • 10/05/2022


കുവൈത്ത് സിറ്റി: ശ്രീലങ്കയിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്ന പൗരന്മാർ താത്കാലികമായി ആ യാത്ര നീട്ടിവയ്ക്കണമെന്ന് ശ്രീലങ്കയിലെ കുവൈത്ത് എംബസി നിർദേശിച്ചു. പ്രതിഷേധങ്ങളും സുരക്ഷാ സാഹചര്യങ്ങളുടെ അസ്ഥിരതയും കാരണം ശ്രീലങ്കൻ സർക്കാർ രാജ്യത്തുടനീളം അടിയന്തരാവസ്ഥയും കർഫ്യൂവും പ്രഖ്യാപിച്ചതിനാലാണ് യാത്ര മാറ്റിവയ്ക്കാൻ എംബസി നിർദേശം നൽകിയിട്ടുള്ളത്. ശ്രീലങ്കയിലുള്ള കുവൈത്ത് പൗരന്മാർ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകി. അടിയന്തിര സാഹചര്യമുണ്ടായാൽ  00 94 (77) 330 0077 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News