സാല്‍മിയയിൽ കൊമേഴ്സല്‍ കോംപ്ലക്സുകളില്‍ പരിശോധന; ഒമ്പത് നിയമലംഘനങ്ങള്‍ കണ്ടെത്തി

  • 10/05/2022

കുവൈത്ത് സിറ്റി: സാല്‍മിയ പ്രദേശത്തെ കൊമേഴ്സല്‍ കോംപ്ലക്സുകളില്‍ ഹവാലി ഗവര്‍ണറേറ്റ് മുനസിപ്പാലിറ്റിയിലെ സൂപ്പര്‍വൈസറി സംഘം പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചായിരുന്നു പരിശോധന. സാൽമിയ പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഒമ്പത് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് എമർജൻസി ടീം തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു. 

മുനിസിപ്പാലിറ്റിയുടെ ലൈസൻസില്ലാതെ പരസ്യം സ്ഥാപിക്കുന്നതും കൂടാതെ, കടകളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതുമായുമൊക്കെ ബന്ധപ്പെട്ട നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആരോഗ്യ ആവശ്യകതകളും മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ലംഘനങ്ങളും മുനസിപ്പാലിറ്റി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News