ഇന്ത്യൻ എംബസി പാസ്‌പോർട്ട് അപേക്ഷാ പോർട്ടലിൽ സാങ്കേതിക പ്രശ്നം

  • 10/05/2022

കുവൈറ്റ് സിറ്റി : ചില സാങ്കേതിക കാരണങ്ങളാൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്കായുള്ള ഓൺലൈൻ പാസ്‌പോർട്ട്  പോർട്ടൽ പ്രവർത്തന രഹിതമായി.  പ്രശ്നം പരിഹരിക്കാനായി സാങ്കേതിക സംഘം  പ്രവർത്തിക്കുന്നുവെന്നും , പ്രശ്നം പരിഹരിച്ചാലുടൻ പൊതുജനങ്ങളെ അറിയിക്കുമെന്നും കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, പാസ്‌പോർട്ട്, ഇസി, പിസിസി സേവനങ്ങൾക്കുള്ള എല്ലാ അപേക്ഷകരും സേവനങ്ങൾക്കായുള്ള കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ്, എംബസ്സി  കോൾ സെന്റർ  ഫോൺ നമ്പറിലോ . 22211228 ; വാട്ട്‌സ്ആപ്പ് നമ്പർ - 6550 6360 ൽ ടെക്‌സ്‌റ്റ് അല്ലെങ്കിൽ  ഓഡിയോ സന്ദേശം വഴി ബന്ധപ്പെടാവുന്നതാണെന്ന്  എംബസി അറിയിച്ചു.

വിസ, കോൺസുലർ ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ സാധാരണ പോലെ BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിൽ സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുന്നതും തുടരുന്നതായും എമ്പസി അറിയിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News