കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായവും; കുവൈത്തിൽ ഏഴ് പ്രവാസികൾക്കെതിരെ കുറ്റം ചുമത്തി

  • 11/05/2022

കുവൈത്ത് സിറ്റി: ഇറാഖിലെയും സിറിയയിലെയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് 60 മില്യണിലധികം കുവൈത്ത് ദിനാർ സാമ്പത്തിക സഹായം നൽകി കേസിൽ ആരോപണം നേരുടുന്ന ഏഴ് പ്രവാസികൾക്കെതിരായ സ്റ്റേറ്റ് സെക്യൂരിറ്റി ഓഫീസറുടെ മൊഴി ക്രിമിനൽ കോടതി കേട്ടു. മൂന്ന് ജോർദാനികൾ, രണ്ട് ഇറാനികൾ, രണ്ട് ഈജിപ്തുകാർ എന്നിങ്ങനെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. 7/1/2019 മുതൽ 10/10/2021 വരെയുള്ള കാലയളവിൽ ഒരു സംഘടിത ക്രിമിനൽ ഗ്രൂപ്പിന്റെ രൂപീകരണം പ്രതികൾ നടത്തിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പറയുന്നത്. 

രണ്ട് കുറ്റകൃത്യങ്ങളിൽ നിന്നായി ലഭിച്ച 60 മില്യണിലധികം കള്ളം വെളുപ്പിക്കലും നടത്തി. രാജ്യത്തിന്റെ ദേശീയതാൽപ്പര്യങ്ങൾക്ക് ഹാനികരമായും ജാഗ്രതാ നടപടികൾ ബോധപൂർവം ലംഘിക്കുന്നതുമായ പ്രവർത്തനങ്ങളാണ് പ്രതികൾ നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒന്നും രണ്ടും പ്രതികളാണ് ഏഴാം പ്രതിയുടെ നിർദ്ദേശപ്രകാരം ഒരു എക്‌സ്‌ചേഞ്ച് സ്ഥാപനം വഴി മറ്റുള്ളവരിൽ നിന്ന് അനധികൃതമായി കുവൈത്ത് ദിനാർ പിരിച്ചെടുക്കുകയും മൂന്നും നാലും പ്രതികൾക്ക് കൈമാറുകയും ചെയ്തത്. തുടർന്ന് ഇത് ഒരു വാണിജ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. ബാക്കി പ്രതികൾ ഇതിനെല്ലാം വേണ്ട സഹായങ്ങൾ നൽകിയെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News