എമർജൻസി മെഡിക്കൽ, ശസ്ത്രക്രിയാ ഇടപെടലുകൾക്കായി കുവൈത്തിൽ കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യം

  • 11/05/2022

കുവൈത്ത് സിറ്റി: ആരോ​ഗ്യ രം​ഗത്ത് കൂടുതൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് എംപി  ഡോ. അബ്‍ദുള്ള അൽ തുരൈജി. ആംബുലൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, ആവശ്യമായ വേഗതയിൽ മെഡിക്കൽ, ശസ്ത്രക്രിയാ ചികിത്സ ലഭ്യമാക്കുക, ട്രാഫിക് അപകടങ്ങളും മറ്റ് ആക്രമണങ്ങളും മൂലമുള്ള  മരണങ്ങളും സങ്കീർണതകളും കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി മാറ്റങ്ങൾ കൊണ്ട് വരണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. ഇതിനായി പരിക്കുകൾക്കും അപകടങ്ങൾക്കുമായി ഒരു നൂതന കേന്ദ്രം (ട്രോമ സെന്റർ) സ്ഥാപിക്കണമെന്നും തുരൈജി ആവശ്യപ്പെട്ടു.

അപകടങ്ങൾ സംഭവിക്കുമ്പോൾ തന്നെ ആംബുലൻസുകൾ ആവശ്യമായി വരും. അതുപോലെ തന്നെ തീപിടുത്തം, എല്ലാത്തരം വിഷബാധ, മയക്കുമരുന്ന് അമിതമായി കഴിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കും അതിവേ​ഗ പരിഹാരം ആവശ്യമാണ്. മരണത്തിനും മുന്നോട്ടുള്ള ജീവിതത്തെ തന്നെ ബാധിക്കുന്ന പരിക്കുകൾക്കും കാരണമാകുന്ന വാഹനാപകടങ്ങളും നിരവധിയുണ്ടാകുന്നുണ്ട്. ഒപ്പം പല വിധത്തിലുള്ള ആക്രമണങ്ങളും കൂടിവരികയാണ്. ഇവയെല്ലാം കുറയ്ക്കുന്നതിന് അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News