കുവൈത്തിൽ വർഷത്തിൽ നാലിലൊന്ന് ദിവസവും പൊടിക്കാറ്റ്, 190 മില്യൺ ദിനാറിന്റെ നഷ്ടം

  • 11/05/2022

കുവൈത്ത് സിറ്റി: എല്ലാ വർഷവും നാല് മാസങ്ങളിലും 25 ശതമാനം ദിവസങ്ങളിലും കുവൈത്ത് മണൽക്കാറ്റിനെ നേരിടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. വേനൽക്കാലത്താണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്.  കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, കാലാവസ്ഥാ സാഹചര്യങ്ങൾ, മണ്ണിന്റെ സവിശേഷതകൾ, സസ്യജാലങ്ങളുടെ സവിശേഷതകൾ, ഭൂവിനിയോഗ രീതികൾ എന്നിവയാണ് മണൽക്കാറ്റിനും പൊടിപടലങ്ങൾ ഉയരാനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

പൊടിപടലം ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളിലൊന്നാണ്, കാരണം അത് നാശനഷ്ടങ്ങളും മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ, പ്രകൃതി, പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതുമാണ്. പൊതുജന ആരോ​ഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നുമുണ്ട്. ഈ പ്രതിഭാ​സം കൊണ്ട് വർഷത്തിൽ കുവൈത്തിന് 190 മില്യൺ ദിനാറിന്റെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കുവൈത്ത് ഫണ്ട് ഫോർ ഡെവലപ്മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News