കുവൈത്തിലെ പ്രവാസി പരിശോധന കേന്ദ്രങ്ങളിൽ വീണ്ടും ജനത്തിരക്കേറുന്നു

  • 11/05/2022

കുവൈത്ത് സിറ്റി: പ്രവാസി പരിശോധന കേന്ദ്രങ്ങളിൽ വീണ്ടും ജനത്തിരക്കേറുന്നു. ഷുവൈക്കിലെയും ജഹ്റയിലെയും പരിശോധന കേന്ദ്രങ്ങളിലാണ് തിരക്ക് വർധിച്ചിട്ടുള്ളത്. മിഷ്‌റഫിലെ എക്‌സിബിഷൻ ഗ്രൗണ്ടിൽ പുതിയ തൊഴിൽ പരിശോധനാ  കേന്ദ്രത്തിനായുള്ള തയ്യാറെടുപ്പുകൾ ആരോഗ്യ മന്ത്രാലയം തുടരുമ്പോഴും ഉദ്ഘാടനത്തിനായി തയാറെടുക്കുമ്പോഴുമാണ് മറ്റ് കേന്ദ്രങ്ങളിലും വലിയ തിരക്കുണ്ടാകുന്നത്. തിരക്ക് കൂടിയതോടെ  ഷുവൈക്കിലെയും ജഹ്റയിലെയും പരിശോധന കേന്ദ്രങ്ങളുടെ പരിസരത്ത് ​ഗതാ​ഗതക്കുരുക്കുമുണ്ടായി.

മിഷ്‌റഫിലെ എക്‌സിബിഷൻ ഗ്രൗണ്ടിൽ പുതിയ തൊഴിൽ പരിശോധനാ  കേന്ദ്രത്തിന്റെ ഉദ്ഘാടനം എത്രയും വേ​ഗം നടത്തണമെന്നാണ് ഓഡിറ്റർമാർ ആവശ്യപ്പെടുന്നത്. ഇടപാടുകൾ വേഗത്തിൽ പൂർത്തിയാകുന്നുവെന്ന് ഉറപ്പാക്കാനും, തൊഴിൽ പരീക്ഷാ കേന്ദ്രങ്ങളെ അനിയന്ത്രിതമായ തിരക്ക് കുറയ്ക്കാനും ഇത് ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അപ്പോയിൻമെന്റ് ബുക്കിം​ഗ് സിസ്റ്റം ഇപ്പോൾ വലിയ സമ്മർദ്ദമാണ് നേരിടുന്നതെന്നും ഇത് പരിശോധന കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് അടുത്ത അപ്പോയിന്റ്മെന്റ് കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നും ഓഡിറ്റർമാർ വ്യക്താമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News