അതിജീവിതകൾക്ക് സംരക്ഷണം;"അമാൻ" പദ്ധതിയുമായി കുവൈത്ത്

  • 11/05/2022


കുവൈത്ത് സിറ്റി: പീഡനത്തിൽ നിന്നും ലൈംഗിക അതിക്രമങ്ങളിൽ നിന്നും സംരക്ഷണം സംബന്ധിച്ച കരട് നിയമം അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് കൊണ്ട് "അമാൻ" പദ്ധതി ആരംഭിച്ച് കുവൈത്ത്. പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളും രാഷ്ട്രീയ ശക്തികളും നിയമ പ്രവർത്തകരും ദേശീയ അസംബ്ലിയിലെ അംഗങ്ങളുമായി സഹകരിച്ചാണ് ഇതിന് തുടക്കമിട്ടിട്ടുള്ളത്. ലൈംഗിക അതിക്രമത്തിന്റെ വിധേയരായ അതിജീവിതകൾക്ക് 
ആവശ്യമായ സഹായം നൽകേണ്ടതിന്റെ പ്രാധാന്യത്തിന്റെ വെളിച്ചത്തിൽ അതിനെക്കുറിച്ച് അവബോധം വളർത്തുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ഡെമോക്രാറ്റിക് ഫോറത്തിന്റെയും ലോയേഴ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെയും ഡെപ്യൂട്ടിമാരുടെ പിന്തുണയോടെയും ഈ പദ്ധതിയുടെ സംഘാടകർ കരട് നിയമത്തിന്റെ തയ്യാറാക്കൽ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര മനുഷ്യാവകാശ നിയമ മേഖലയിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ ഇസ്‌റാ അൽ അമിരിയാണ് പദ്ധതി വികസിപ്പിച്ചെടുത്തത്. വധശിക്ഷ അതിജീവിതകളുടെ സുരക്ഷയെ വലിയ തോതിൽ അപകടത്തിലാക്കുന്നുവെന്നും റിപ്പോർട്ട് ചെയ്യാതിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News