അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് നഴ്‌സുമാർക്കും കുടുംബത്തിനും ഹെൽത്ത് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ

  • 11/05/2022

കുവൈറ്റ് സിറ്റി : അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് നഴ്‌സുമാർക്കും കുടുംബത്തിനായി പ്രത്യേക ഹെൽത്ത് പാക്കേജുമായി ഫർവാനിയ  ബദർ അൽ സമ മെഡിക്കൽ സെന്റര്.  സമൂഹത്തിന് വേണ്ടിയുള്ള സമർപ്പണ സേവനത്തിന്  നഴ്സുമാരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബദർ അൽ സമ മെഡിക്കൽ സെന്റര് നഴ്‌സുമാർക്കും അവരുടെ കുടുംബത്തിനും പ്രത്യേക ഹെൽത്ത് പാക്കേജ് നൽകുന്നത്,  45 ദിനാറിന്റെ ഫുൾ ബോഡി ചെക്കപ്പ് പാക്കേജിന് വെറും 10 ദിനാർ മാത്രമാണ് ഈ അവസരത്തിൽ ഈടാക്കുന്നത്.   

CBC (Complete Blood Count) , FBS (Fasting Blood Sugar ),  Urea, Uric Acid, Lipid Profile, Urine Routine Analysis, Creatinine, SGPT, SGO, ECG, Chest X-Ray എന്നീ ചെക്കപ്പുകൾ കൂടാതെ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ,  സൗജന്യ ബദർ ഹെൽത്ത് കാർഡ്, അതേ ദിവസം തന്നെ തുടർന്നുള്ള ലാബ് പരിശോധനകൾക്ക്  20% കിഴിവും ഉണ്ടായിരിക്കും. 

ഈ ഓഫർ നഴ്സുമാർക്കും അവരുടെ കുടുംബത്തിനും മാത്രമായിരിക്കും, വർക്ക് ഐഡി കാണിച്ച് ഈ പാക്കേജ് പ്രയോജനപ്പെടുത്താം,  2022 മെയ് 12-ന് രാവിലെ 7 മണി മുതൽ 2022 മെയ് 14-ന് രാവിലെ 12 മണി വരെ ഓഫർ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്പോയ്ന്റ്മെന്റുകൾക്കും 60689323,60683777,60968777 എന്നീ  24/7 കസ്റ്റമർ കെയറിൽ വിളിക്കുക

 

Related News