സിവിൽ ഐഡി കാർഡുകൾ ഇനി ലളിതമായി പുതുക്കാം;കുവൈറ്റ് സഹേൽ ആപ്പിൽ പുതിയ സേവനം

  • 11/05/2022

കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ആപ്പായ സഹേലിൽ പുതിയ അപ്ഡേഷൻ കൊണ്ട് വന്നതായി ഔദ്യോ​ഗിക വക്താവ് യൂസഫ്  കാസെം അറിയിച്ചു. സിവിൽ കാർഡുകൾ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള പരിശ്രമങ്ങളുടെ  ഭാ​ഗമായാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സഹേൽ ആപ്പിൽ ഈ സേവനം കൊണ്ട് വന്നിട്ടുള്ളത്. വളരെ ലളിതമായി കുടുംബനാഥന് ഇനി മുതൽ സിവിൽ ഐഡി പുതുക്കാൻ സാധിക്കും. 

തന്റെ സ്പോൺസർഷിപ്പിലുള്ള കുട്ടികളുടെയും തൊഴിലാളികളുടെയും ഉൾപ്പെടെയുള്ളവരുടെ സിവിൽ ഐഡിയും കുടുംബനാഥന് തന്നെ സഹേൽ ആപ്പിലെ സേവനത്തിലൂടെ പുതുക്കാൻ സാധിക്കുന്നതാണ്. മെനുവിൽ നിന്ന് സേവനങ്ങൾ എന്ന് ഓപ്ഷൻ തെരഞ്ഞെടുത്ത് ആപ്ലിക്കേഷന്റെ ഉപയോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്ന് പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻർമേഷൻ സർവ്വീസിലെ കാർഡ് സർവ്വീസ് ഓപ്ഷൻ തെരഞ്ഞെ‌ടുത്ത് ആവശ്യമായി വിവരങ്ങൾ നൽകാവുന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News