കുവൈത്തിലെ 70 ശതമാനം മരണങ്ങളും വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾ മൂലമാണെന്ന് കണക്കുകൾ

  • 11/05/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ 70 ശതമാനത്തിലധികം മരണങ്ങളും വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾ മൂലമാണ് ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. അബീർ അൽ ബഹൂഹ് പറഞ്ഞു. ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ബോധവൽക്കരണ ദിനത്തോട് (ദീർഘകാല സാംക്രമികേതര രോഗങ്ങളിലേക്ക് നയിക്കുന്ന അപകട ഘടകങ്ങളെക്കുറിച്ചുള്ള അവബോധം) അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ.

വിട്ടുമാറാത്ത രോഗങ്ങളിൽ 41 ശതമാനവുമായി ഹൃദയ സംബന്ധമായ അസുഖങ്ങളാണ് മരണത്തിന്റെ പ്രാഥമിക കാരണം. തുടർന്ന് 15 ശതമാനം കാൻസർ മൂലമുള്ള മരണങ്ങളാണ്. കൂടാതെ, മൂന്ന് ശതമാനം വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളും പ്രമേഹവും മരണത്തിന് കാരണമാകുന്നുണ്ട്. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, സ്തനാർബുദം, വൻകുടൽ കാൻസർ എന്നിവയുൾപ്പെടെയുള്ള സാംക്രമികേതര രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിൽ ശാരീരിക പ്രവർത്തനങ്ങൾക്ക് കാര്യമായ ഗുണങ്ങളുണ്ടെന്നും അൽ ബഹൂഹ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News