കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണം നടത്തിയിരുന്ന ഫാക്ടറി പൂട്ടിച്ചു, മൂന്ന് പേർ അറസ്റ്റിൽ

  • 11/05/2022

കുവൈത്ത് സിറ്റി:  മയക്കുമരുന്ന് വ്യാപാരികൾ, പ്രൊമോട്ടർമാർ, നിർമ്മാതാക്കൾ എന്നിവർക്കെതിരെയുള്ള നടപടികൾ തുടർന്ന് കുവൈത്തിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനും. ലഹരിമരുന്നായ ലിറിക്കയുടെ നിർമ്മാണം നടത്തിയിരുന്ന ഫാക്ടറി ഇന്നലെ അധികൃതർ പൂട്ടിച്ചു. കബ്‍ദ് പ്രദേശത്താണ് ഈ ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഏഴ് കിലോഗ്രാം ലിറിക്കമരുന്നും വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ള 10,000 ഗുളികകളും  കണ്ടെടുത്തു. പിടിയിലായ മൂന്നു പേരിൽ രണ്ടു പേർ ബിദൂനികളും ഒരാൾ സൗദി പൗരനുമാണ്. 

മയക്കുമരുന്ന് ഗുളികകളുടെ നിർമ്മാണത്തിലും പാക്കേജിംഗിലും ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഫീൽഡ് മോണിറ്ററിംഗിലൂടെ, ഉപയോക്താക്കൾക്കിടയിൽ പ്രചരിക്കുന്ന "ലിറിക്ക" മയക്കുമരുന്ന് ഗുളികകളുടെ സാന്നിദ്ധ്യം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കൂടാതെ ചില ഉപയോക്താക്കളിൽ നിന്ന് നിരവധി മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുക്കാനും ഒരു ലബോറട്ടറിയിൽ പരിശോധന നടത്താനും അഡ്മിനിസ്ട്രേഷന് സാധിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News