കുവൈത്തിൽ തുരയ സീസൺ നാളെ ആരംഭിക്കും; താപനില ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

  • 12/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് തുരയ സീസൺ നാളെ ആരംഭിക്കുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ആദെൽ അൽ സാദൗൻ അറിയിച്ചു. താപനില ഉയരുന്ന സാഹചര്യമുള്ള വേനൽക്കാലത്തിന്റെ പ്രവേശനവുമായി ചേർന്നാണ് തുരയ സീസണും ആരംഭിക്കുന്നത്. അൽ തുരയ സീസണ് മൂന്ന് സ്റ്റേജുകളാണ് ഉള്ളത്. ഓരോ സ്ഥാനത്തിനും 13 ദിവസങ്ങളാണ് ഉള്ളത്. മൂന്നാമത്തെ സ്റ്റേഡ് ജൂൺ ഏഴ് മുതൽ 19 വരെയാണ്. വേനൽക്കാലത്തിന്റെ തുടക്കത്തിൽ വരുന്ന തുരയ സീസണിൽ താപനില വലിയ തോതിൽ ഉയരും.

ഉച്ച സമയത്ത് 38 മുതൽ 41 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ താപനില 24 മുതൽ 30 ഡി​ഗ്രി സെൽഷ്യസ് വരെയായിരിക്കും. രാജ്യത്ത് വടക്കുപടിഞ്ഞാറൻ ദിശയിലേക്കുള്ള മിതമായ വേഗതയുള്ള കാറ്റ് സജീവമാണ്. അവയുടെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിലധികം വർദ്ധിക്കും. ഇത് അൽ ബരേഹ് അൽ സാഗിർ കാറ്റ് എന്ന് വിളിക്കപ്പെടുന്ന പൊടിക്കാറ്റുകൾക്ക് കാരണമാകുന്നുവെന്നും ആദെൽ അൽ സാദൗൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News